Advertisement

Unending Clash between PJ Joseph and Jose K Mani | രണ്ടിലയില്‍ തുടരുന്ന വാക്‌പോര്

Unending Clash between PJ Joseph and Jose K Mani | രണ്ടിലയില്‍ തുടരുന്ന വാക്‌പോര് . പി.ജെ ജോസഫിനെ കേരളാ കോണ്‍ഗ്രസ് നിയമ സഭാകക്ഷി നേതാവാക്കിയത് നിയമവിരുദ്ധം എന്ന് ജോസ്.കെ മാണി. നിയമവിരുദ്ധം ആയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. ചെയര്‍മാന്‍ അധ്യക്ഷതയില്‍ ആണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരേണ്ടത്. പാര്‍ട്ടിയിലെ എം.എല്‍.എമാരും, എം.പിമാരും അടങ്ങുന്നത് ആണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം എന്നും ജോസ്. കെ.മാണി പ്രതികരിച്ചു. പി.ജെ ജോസഫിനെ കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷിനേതാവ് ആയി ഐക്യ കണ്‌ഠേന തിരഞ്ഞെടുത്തു എന്ന് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു. സി.എഫ് തോമസാണ് ഉപനേതാവ്.
2. മോന്‍സ് ജോസഫിനെ പാര്‍ട്ടി വിപ്പും, സെക്രട്ടറിയുമായി തിരഞ്ഞെടുത്തത് ആയി പി.ജെ ജോസഫ് അറിയിച്ചു. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കിയ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം എന്ന് പി.ജെ ജോസഫ്. നിയമസഭാ കക്ഷിയോഗത്തില്‍ പാര്‍ട്ടി എം.എല്‍.എമാരായ അഞ്ചില്‍ 3 പേരും പങ്കെടുത്ത് എന്ന് പി.ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തിരഞ്ഞെടുത്ത നടപടി കട്ടപ്പന കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ജോസ് കെ മാണി രംഗത്ത് എത്തിയിരുന്നു.
3. കോടതി വിധി പി.ജെ ജോസഫിന് തിരിച്ചടി എന്ന് പ്രസ്താവന. ജോസഫ് കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് തെറ്റായ പ്രചാരണം നടത്തുന്നു. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാന് അധികാരം ഉണ്ടെന്ന വാദം തള്ളിയ ജോസ്, പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാതെ ആ പദവി ആര്‍ക്കും വഹിക്കാനാവില്ല എന്നാണ് കോടതി വിധി എന്നും പറഞ്ഞു. പാര്‍ട്ടി ഭാര വാഹികളെ ജോസഫ് ഫോണില്‍ വിളിച്ച് ഭീഷണി പെടുത്തുന്നു എന്നും മാദ്ധ്യമങ്ങളോട് ജോസ് കെ മാണി പറഞ്ഞു.
4. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസില്‍ വച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടത്തുന്നത് അഞ്ച് ഘട്ടങ്ങളില്‍ ആയി. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 30ന്. ആദ്യ ഘട്ടത്തില്‍ 13 സീറ്റുകളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് നടക്കും. 20 സീറ്റുകളിലായി രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 7നും, 17 സീറ്റുകളിലായി മൂന്നാം ഘട്ടം തിരഞ്ഞെടുപ്പ് ഡിസംബര്‍ 12നും, 15 സീറ്റുകളിലായി നാലാം ഘട്ടം ഡിസംബര്‍ 16നും നടക്കും.
5. അവസാനഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 20നാണ് നടക്കുക. മുഴുവന്‍ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ ഡിസംബര്‍ 23നാണ്. ആകെ 81 സീറ്റുകളിലേക്ക് ആണ് ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14 സീറ്റുകളില്‍ 12ലും ബി.ജെ.പി സഖ്യം വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ജാര്‍ഖണ്ഡില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 2020 ജനുവരി അഞ്ചിനാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
6. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി സിപിഐ. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം ഭരണകൂട ഭീകരത ആണെന്ന് മഞ്ചക്കണ്ടിയില്‍ സന്ദര്‍ശനം നടത്തിയ സി.പി.ഐ പ്രതിനിധി സംഘം. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തേണ്ടി ഇരുന്നില്ലെന്നും നടന്നത് വ്യാജ ഏറ്റമുട്ടല്‍ തന്നെ ആണെന്ന സംശയം ബലപ്പെട്ടെന്നും പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.പ്രസാദും പറഞ്ഞു.
7. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ പ്രതിനിധി സംഘത്തെ അയച്ച സംഭവത്തില്‍ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. മാവോവാദി വിഷയത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ല. 1967 മുതലുള്ള നിലപാടാണത്. അത് തന്നെയാണ് ഇപ്പോഴും എന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തെ നാട്ടുകാരെ കണ്ട് സത്യം മനസിലാക്കുന്നതിനാണ് പ്രതിനിധി സംഘത്തെ അങ്ങോട്ടേക്ക് അയച്ചതെന്നും കാനം വ്യക്തമാക്കി. ഏറ്റുമുട്ടല്‍ നടന്ന വനമേഖലയിലേക്ക് ആര്‍ക്കും പ്രവേശനമില്ലെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ച് ആയിരുന്നു പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം.
8. അമേരിക്കയിലെ ആരോഗ്യ ശാരീരികക്ഷമതാ മേഖലയിലെ പ്രമുഖരായ എസ്സെന്‍ ന്യൂട്രിഷന്‍ ഇന്ത്യയിലേക്കും. കോഴിക്കോട് കാക്കഞ്ചേരി കിന്‍ഫ്രയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന എസ്സെന്‍ ഫുഡിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റ് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും . അന്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ പ്ലാന്റാണ് ഒരുക്കിയിരിക്കുന്നത് എന്ന് അമേരിക്കയിലെ എസ്സെന്‍ ന്യൂട്രിഷന്‍ കോര്‍പറേഷനന്‍ ചെയര്‍മാന്‍ ഡോ. എം അനിരുദ്ധന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ ഉത്പാദിപ്പിക്കുന്ന പോഷക ആഹാരങ്ങള്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിതരണം ചെയ്യുകയാണ് ലക്ഷ്യം. പ്ലാന്റിന്റെയും ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഇന്ത്യയിലെ പോഷകാഹാര ആവശ്യങ്ങള്‍ക്കായി വേണ്ട ഉത്പന്നങ്ങള്‍ തങ്ങളുടെ ലക്ഷ്യമെന്ന് ആദ്ദ്‌ദേഹം അറിയിച്ചു.
9. ഭീകര നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചു. പലവട്ടം കൊല്ലപ്പെട്ട തങ്ങളുടെ തലവന്റെ മരണം ആദ്യമായാണ് ഐ.എസ് സ്ഥിരീകരിക്കുന്നത്. പുതിയ നേതാവായി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെ തിരഞ്ഞെടുത്തതായി ഐ.എസ് പുറ ത്തിറക്കിയ ഓഡിയോയില്‍ പറയുന്നു. ടെലിഗ്രാമിലൂടെ ആണ് സന്ദേശം പുറത്തുവിട്ടത്. ഭീകര സംഘടനയുടെ വക്താവ് അബു അല്‍ ഹസന്‍ അല്‍ മുഹാജിറും കൊല്ലപ്പെട്ടതായി ഐ.എസ് സ്ഥിരീകരിച്ചു. ബാഗ്ദാദിക്കായി നടത്തിയ റെയ്ഡിനു ശേഷം യു.എസും സിറിയന്‍ കുര്‍ദിഷ് സൈന്യവും ചേര്‍ന്നു നടത്തിയ ആക്രമണത്തിലാണ് അബു അല്‍ ഹസന്‍ കൊല്ലപ്പെട്ടത്.

Kerala,Walayar,keralakaumudi,latest news,kerala rain alert,alert,news,maharshtra,bjp,rss,PJ Joseph,pc george,jose k mani,Jharkand election,

Post a Comment

0 Comments